Monday 3 January 2011

അല്ലി ഇല്ലി ചമ്മന്തി

അല്ലിയും ഇല്ലിയും ഇല്ലാതെ ഈ നഗരം പൂര്‍ണമാകില്ല. ഭാഷ അറിയാത്തവര്‍ക്ക് ആണെങ്കില്‍ പ്രത്യേകിച്ചും. ഒന്ന് പിടിച്ചു നില്‍ക്കാന്‍ അല്ലിയും ഇല്ലിയും വേണം. അപ്പോള്‍ പിന്നെ ബ്ലോഗിന്‍റെ
പേരും അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചു. സംഭവത്തിന്‍റെ കൂടെ ഒരു ചമ്മന്തിയും കൂടി ചേര്‍ത്തപ്പോള്‍ (നമ്മുടെ പഴയ ആ അല്ലി ഇല്ലി ചമ്മന്തി കളി തന്നെ)  കാര്യം ക്ലീന്‍. 
    ഭാഷ പഠിക്കാന്‍ വല്യ ബുദ്ധിമുട്ടാണ്. എപ്പോഴും വിചാരിക്കും.
സത്യം തന്നെയാ.  അല്ലിയും ഇല്ലിയും കൊണ്ട് ജീവിച്ചു പോണു എന്നാണു മിക്കവരുടെയും നിലപാട്. 
ശരിയാണ്.
അതൊരു starting point തന്നെയാണ്.
ഏല്‍ക്കാന്‍ സാധ്യതയുണ്ട്. അതിലൂടെ ഭാഷയിലേക്ക് കയറാന്‍ പറ്റിയാലോ? (ജയറാം 'വീണ്ടും ചില വീട്ടുകാര്യങ്ങളില്‍' പറഞ്ഞ പോലെയല്ല) 
നമ്മുടെ 'അവിടെ ഇവിടെ' തന്നെയാണ് ഈ 'അല്ലി ഇല്ലി' . ആദ്യമൊക്കെ എല്ലാരേം പോലെ തേന്മാവിന്‍ കൊമ്പത്തിലെ ഹള്ളി, എവ്വലുതെ അക്കരെലൂ എന്നാണു വിചാരിച്ചിരുന്നത്. ആദ്യമായി കേള്‍ക്കുന്നവര്‍ക്ക് ഇന്നും സംഭവം അതൊക്കെ തന്നെയാണ്. പതുക്കെയേ കാര്യം പിടി കിട്ടൂ. എന്നാലും ഒരു രസമുണ്ട്.
നമ്മുടെ പഴയ 'അല്ലി ഇല്ലി ചമ്മന്തി' പോലെ...

4 comments:

  1. ഈ കന്നഡ [അത് തന്നെ അല്ലെ?] ഇത്രയ്ക്കു "മേട്ട" ആണോ?

    ReplyDelete
  2. കുറച്ച് അലി ഇല്ലി ഭാഷ കൂടെ പഠിപ്പിക്കൂ ഈ ബ്ലോഗിലൂടെ.
    പുതുവത്സരാശംസകൾ. :)

    ReplyDelete
  3. @niraksharan: :)yyo! athu veno!

    ReplyDelete